
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ അനുശോചനം രേഖപ്പെടുത്തി. വാർത്തകൾ ആഴത്തിലിറങ്ങി പഠിച്ച് സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്ന ജിജോ ജോണിൻ്റെ വിയോഗത്തോടെ മികച്ച പത്രപ്രവർത്തകനെയാണ് നഷ്‌ടമായിരിക്കുന്നത്. വാർത്തയുടെ ആവശ്യങ്ങൾക്കായി പലവട്ടം ബന്ധപ്പെട്ടിരുന്ന ജിജോ വാർത്തയുടെ സത്യസന്ധതയ്‌ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വ്യക്‌തികൂടിയാണ്. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനായ ജിജോയുടെ ശൈലി പുതുതലമുറ മാധ്യമപ്രവർത്തർക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അകാലത്തിൽ വിട പറഞ്ഞ പ്രിയ സുഹൃത്ത് കൂടിയായ ജിജോയുടെ കുടുംബാഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുകയാണെന്നും അനുശോചന സന്ദേശത്തളിൽ അരുൺ പറഞ്ഞു.
Photo Courtesy - Google







